കല്ലേറ്റുംകര: കീരൻ തുളുവത്ത് ഫാമിലി ട്രസ്റ്റിന്റെ 24-ാം വാർഷികവും ട്രസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും പാരിഷ് ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് ടി.എ.വർഗീസ് അധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. കല്ലേറ്റുംകര പള്ളി വികാരിഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ. ജെറിൽ മാളിയേക്കൽ, ഫാ. റിജോ തുളുവത്ത്, ടി.ജെ. ജോർജ്, ടി.എ. ഷാജു തുളുവത്ത്, ഡേവിസ് തുളുവത്ത്, ടി.വി. ഷാജു, ബാബു തുളുവത്ത്, അഡ്വ. ജോയ് തുളുവത്ത്, ഷീല ഡേവിസ്, സിൽജ ഷാജു, മെയ്ജി റോബർട്ട്, ആരോണ് ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
ട്രസ്റ്റിലെ ഏറ്റവും പ്രായം കൂടിയ 100 വയസ് തികഞ്ഞ ത്രേസ്യ പൈലനെ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എൽസി, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെ പ്രത്യേകം കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു.